മൂന്ന് മാസമായി മക്കയിൽ കോമയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശിയെ നാട്ടിലെത്തിച്ചു

13 ലക്ഷത്തോളം തുക ചിലവഴിച്ചാണ് ഗൾഫ് പ്രവാസികളുടെ ആശ്രയമായ കെഎംസിസി യുടെ മക്ക ഘടകം ഇദ്ദേഹത്തെ നാട്ടിലേക്കയച്ചത്

0
2820

മക്ക: മൂന്ന് മാസമായി മക്കയിൽ കോമയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശിയെ നാട്ടിലെത്തിച്ചു. മലപ്പുറം മോങ്ങം സ്വദേശി ജാബിറിനെയാണ് മക്ക കെഎംസിസി 13 ലക്ഷത്തോളം രൂപ ചെലവഴിച്ച് ശനിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ മൂന്ന് മാസമായി ജിദ്ദയിലെ സുലൈമാൻ ഫകിഹ ഹോസ്പിറ്റലിൽ വെന്റിലേറ്ററില്‍ അത്യാസന്ന നിലയിൽ കഴിയുകയായിരുന്നു ജാബിർ. 25 വർഷത്തോളമായി മക്കയിൽ സ്പെയർപാട്ട്സ് കടയിൽ ജോലി ചെയ്തു വരികയായിരുന്ന ജാബിർ അവധികഴിഞ്ഞ് തിരിച്ചെത്തി മൂന്നാം ദിവസമാണ് ദുരന്തം എത്തിയത്.

രാത്രി നാല് മണിയോടെ സഹോദരന്റെ റൂമിൽ ഉറക്കത്തിൽ ഹൃദയാഘാതം സംഭവിക്കുകയും ഉടൻ തന്നെ തൊട്ടടുത്തുള്ള സുലൈമാൻ ഫകിഹ ഹോസ്പിറ്റൽ എമർജസി വിഭാഗത്തിൽഎത്തിക്കുകയും അടിയന്തിര ചികിത്സ നൽകി പൾസ് വീണ്ടെടുക്കുകയായിരുന്നു. പിന്നീട് കോമ സ്റ്റേജിലായ ജാബിർ വെന്റിലെറ്ററിന്റെ സഹായത്തോടെയാണ് ജീവൻനിലനിർത്തി പോന്നത്. വിദഗ്ദ സംവിധാനം ഒരുക്കി നാട്ടിൽ എത്തിച്ച് ചികിത്സ തുടരാൻ തീരുമാനികുകയായിരുന്നു.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് വാങ്ങി വിമാനത്തിൽ പ്രത്യേകം ഒരുക്കിയ വെൻ്റിലേറ്റർ സഹായത്തോടെയാണ് നാട്ടിലേക്ക് അയച്ചത്. വിമാനത്തിലെ ഐസിയു വിൽ ഡോക്ടറും വെൻ്റിലേറ്റർ നഴ്സിങ് ടെക്നീഷ്യൻ അടക്കമുള്ള മെഡിക്കൽ സംവിധാനം ഒരുക്കിയാണ് മക്ക കെഎംസിസി പ്രവർത്തകർ നാട്ടിൽ കാത്തിരിക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്. സാങ്കേതികമായി ഒട്ടേറെ നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ സഹായത്തിനായി കെഎംസിസിയോടൊപ്പം രംഗത്തുണ്ടായിരുന്നു.

ഇതിനിടെ, മെയ് 10 മുതൽ ആഗസ്റ്റ് 12 വരേയുള്ള ആശുപത്രി ബിൽ ഇനത്തിൽ എട്ട്ലക്ഷത്തി ഇരുപതിനായിരം റിയാൽ ആയിരുന്നു. ഇതിൽ അഞ്ച് ലക്ഷം റിയാൽ ഇൻഷൂറൻസ് കമ്പനിയിൽ നിന്ന് ലഭിച്ചു. ബാക്കിയുള്ള മൂന്ന് ലക്ഷത്തി ഇരുപതിനായിരം റിയാൽ അടക്കാൻ നിർദ്ദേശിക്കുകയായിരുന്നു. മുഴുവൻ തുക അടക്കുകയോ രണ്ടാൾ ജാമ്യം നിൽക്കുകയോ വേണമായിരുന്നു. എല്ലാ വഴികളും അടഞ്ഞുവെന്ന നിമിഷത്തിൽ സിസ്റ്റർ ഷോളി ഫീഗ്രാഡോയുടെ ഇടപെടൽ സഹായകരമായി. വകുപ്പ് മേധാവികളുമായി നേരിട്ട് കാര്യങ്ങൾ ബോധിപ്പിച്ചു. ഒടുവിൽ ഡോ: ഉസ്മാബർദ, ഡോ: മാഹിർ സുലൈമാൻ ഫകിഹ എന്നിവർ ആശ്വാസ വാക്കുകൾ പ്രഖ്യാപിക്കുകയായിരുന്നു. സ്വപ്നം കാണാൻ കഴിയാത്ത വലിയസംഖ്യ അടക്കേണ്ടതില്ലഎന്ന് അറിയിച്ചപ്പോൾ ജാബിറിന്റ കുടുംബത്തിനും സാമൂഹ്യ പ്രവർത്തകർക്കും ഏറെ ആശ്വാസമായി.

തുടർന്ന് വെള്ളിയാഴ്ച രാത്രി 9 മണിയോടെ ആശുപത്രിയിൽ നിന്നും ആർ പി എമിന്റെ അത്യാധുനിക സജ്ജികരങ്ങൾഉള്ള ആംബുലൻസിൽ ജിദ്ദ എർപോട്ടിലേക്ക് ജിബിറിനെ എത്തിച്ചു. പക്ഷെ, ഏവരെയും നിരാശരാക്കി അവസാന മണിക്കൂറിൽ യാത്ര നിഷേധിച്ചു. ഈ നിലയിൽ യാത്ര അനുവദികുകയില്ല എന്ന് എർപോർട്ട് മെഡിക്കൽ വിഭാഗവും സെക്യൂരിറ്റിവിഭാഗവും നിലപാടെടുതോടെ വീണ്ടും പ്രതിസന്ധിയിലായി. അവസാന ശ്രമമെന്ന നിലയിൽ എയർപോർട്ടിലെ നാസർ വിറളികാട്ടിലിന്റെ സഹായത്തോടെ ഡൂട്ടിമാനേജറുടെ പ്രധിനിധി ഞൊടിയിൽ എത്തിയതോടെ കാര്യങ്ങൾ എളുപ്പമാകുകയായിരുന്നു.

എല്ലാ കടമ്പകളും കഴിഞ്ഞ് നരേ ലിഫ്റ്റ് മുഖേന വിമാനത്തിലെക്ക് എത്തിച്ചു. ഡോ: ഇസ്മായിൽ രയരോത്ത്, നഴ്സിങ് ടെക്നീഷ്യൻ മാലിക്ക് എന്നിവരടങ്ങുന്ന മെഡിക്കൽ ടിം ഇദ്ദേഹത്തെ അനുഗമിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ സജ്ജമായിരുന്ന കോഴിക്കോട് സി എച്ച് സെൻന്റർ ആംബുലൻസിൽ നേരേ നാല് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് എമർജൻസിയിൽ എത്തിച്ചു.

വിവിധ ഘട്ടങ്ങളിൽ എം പി മാരായ ഇ ടി മുഹമ്മദ് ബഷിർ, അബ്ദുസമദ് സമദാനി, ജിദ്ദ കോൺസുൽ ജനറൽ ഷാഹിദ് ആലം, ദമാം കെഎംസി സി സെക്രട്ടറി മഹ്‌മൂദ് പൂക്കാട്, ആർ പി എം സ്റ്റാഫ്, സുലൈമാൻ ഫകിഹ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമാർ, ഡോക്ടർമാർ എന്നിവർ സഹായത്തിനായി രംഗത്തുണ്ടായിരുന്നു. ഡോ: തോമസ്, മക്ക കെ എം സി സി യുടെ വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികൾ, ജമും ഏരിയ പ്രവർത്തകർ, കോഴിക്കോട് സി എച്ച് സെൻറ ഭാരവാഹികൾ എന്നിവരും രംഗത്തുണ്ടായിരുന്നു.