റിയാദ്: സഊദിയിലെ വാദി അൽ ദവാസിർ ഗവർണറേറ്റിൽ ഭിന്നശേഷിയുള്ള കുട്ടിയെ ആക്രമിച്ച ഈജിപ്ഷ്യൻ സ്വദേശിയെ അറസ്റ്റ് ചെയ്തു.
കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കുട്ടിയെ ആക്രമിച്ചയാളെ ഉടൻ അറസ്റ്റ് ചെയ്യാൻ സഊദി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുഅജബ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കുട്ടിയെ ഒരാൾ ആക്രമിച്ചതുൾപ്പെടെയുള്ള വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത് സംബന്ധിച്ച് മോണിറ്ററിങ് സെന്റർ പരാതി നൽകിയതായി പബ്ലിക് പ്രോസിക്യൂഷനിലെ ഔദ്യോഗിക കേന്ദ്രം അറിയിച്ചു.
സൗദി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുഅജബ്
തുടർന്ന്, ക്രിമിനൽ നടപടി നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.