ജിദ്ദയിൽ സ്വയം പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടയാൾ അബഹ സ്ഫോടനക്കേസിലെ പിടികിട്ടാപുള്ളി, കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം

0
4342

ജിദ്ദ: സൗഊദി സുരക്ഷാ സേന പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്വയം പൊട്ടിത്തെറിഞ്ഞ് മരിച്ച അബ്ദുല്ല ബിന്‍ സൈദ് അബ്ദുറഹ്മാന്‍ അല്‍ ബക്‌രി അല്‍ ശഹ്‌രി, 2015 ല്‍ അബഹയിലെ എമര്‍ജന്‍സി ഫോഴ്‌സ് പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ പ്രതിപട്ടികയിലെ ഏക പിടികിട്ടാപുള്ളിയെന്ന് സുരക്ഷാ വിഭാഗം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതിപട്ടികയിലെ മറ്റ് എട്ടുപേരേയും നേരത്തെ തന്നെ പിടികൂടിയിരുന്നു. ഒമ്പതാമത്തെ പ്രതിയെ പിടികൂടാന്‍ സുരക്ഷാ സേന ശ്രമിക്കുന്നതിനിടെയാണ് ജിദ്ദയില്‍ലെ താമസ സ്ഥലത്ത് വെച്ച് ഇയാള്‍ സ്വയം പൊട്ടിത്തെറിച്ച് മരിച്ചത്.

2015 ശവാല്‍ 21 നാണ് അബഹയിലെ എമര്‍ജന്‍സി ഫോഴ്‌സ് പള്ളിയില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഉച്ച്ക്ക് ളുഹര്‍ നിസ്‌കാര സമയത്തുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് ജീവത്യാഗം സംഭവിച്ചിരുന്നു. സംഭവത്തിൽ അഞ്ച് പേര്‍ എമര്‍ജന്‍സി ഫോഴ്‌സില്‍ പെട്ടവരും ആറു പേര്‍ ഹജ് ട്രൈനിങ് കോഴ്‌സില്‍ പരിശീലനം നടത്തുന്നവരും നാലു ബംഗ്ലാദേശ് സ്വദേശികളുമാണ് മരണപ്പെട്ടിരുന്നത്.

യൂസുഫ് സുലൈമാന്‍ എന്ന വ്യക്തിയാണ് അന്ന് ബെല്‍ട്ടില്‍ സ്‌ഫോടക വസ്തു ഘടിപ്പിച്ചു അബഹയിലെ എമര്‍ജന്‍സി ഫോഴ്‌സ് പള്ളിയിലില്‍ ബോംബിട്ടത്. സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സിലെ ഒരും അംഗത്തിന്റെ സഹായത്തോടെയാണ് അന്ന് ഇയാള്‍ ഇയാള്‍ എമര്‍ജന്‍സി ഫോഴ്‌സിന്റെ ആസ്ഥാനത്ത് എത്തിയത്.

ഈ സംഭവത്തിലെ പ്രതിയാണ് ജിദ്ദയിൽ സഊദി സുരക്ഷാ സേന പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്വയം പൊട്ടിത്തെറിച്ച് മരിച്ചത്. സഊദി അറേബ്യന്‍ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജിദ്ദയിലെ അല്‍സാമറിനടുത്തെ് വെച്ചാണ് ഇയാള്‍ പൊട്ടിത്തെറിച്ചു മരിച്ചതെന്നും പൊട്ടിത്തെറിയില്‍ ഒരു പാകിസ്ഥാന്‍ പൗരനും രണ്ടു സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റതായും സൗദി അറേബ്യ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി അറിയിച്ചിരുന്നു.

സുരക്ഷാ സേന പിടികൂടാനൊരുങ്ങുന്നതിനിടയില്‍, ശരീരത്തില്‍ ധരിച്ച വസ്ത്രത്തിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ഇയാള്‍ മരിച്ചത്. താമസ സ്ഥലം കണ്ടെത്തി ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് സുരക്ഷാ സേനക്ക് മുന്നില്‍ വെച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചത്. നേരത്തെ സൗദി അറേബ്യ സ്റ്റേറ്റ് സെക്യൂരിറ്റി പിടികൂടാനായി പുറത്തുവിട്ട ഒമ്പത് അംഗ തീവ്രവാദി പട്ടികയിലെ നാലാമത്തെ അംഗമാണ് ഇയാള്‍.

ഈ സംഭവത്തിലെ പ്രതികളുടെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം ഇന്ന് വീണ്ടും പുറത്ത് വിട്ടു. ലിസ്റ്റുകൾ 👇

1: സയീദ് അയ്ദ് അൽ ദുവൈർ അൽ ഷഹ്‌റാനി

2016 മെയ് മാസത്തിൽ ഇദ്ദേഹത്തിൻ്റെ കേന്ദ്രത്തിൽ നടന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ ഇദ്ദേഹം മരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

2: ത്വായിഹ് സാലിം യുസ്‌ലിം അൽ സിയാരി

2017 ജനുവരിയിൽ, അദ്ദേഹം ഒളിച്ചിരുന്ന റിയാദിലെ അൽ യാസ്മീനിലെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ ഇദ്ദേഹം മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

3: അബ്ദുൽ അസീസ് അഹമ്മദ് മുഹമ്മദ് അൽ-ബക്രി അൽ ഷഹ്‌രി

2022 മെയ് ആദ്യം അദ്ദേഹത്തിന്റെ മരണം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

4: ഇഖാബ് മുഅജിബ് ഖസാൻ അൽ ഉതൈബി

2016 മെയ് മാസത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു

5: മാജിദ് സായിദ് അബ്ദു റഹ്മാൻ അൽ ബക്രി അൽ ഷെഹ്‌രി.

6: മുബാറക് അബ്ദുല്ല ഫഹാദ് അൽ വദ്ആനി അൽ ദോസരി

2016-ൽ സുരക്ഷാ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

7: മുഹമ്മദ് സുലൈമാൻ റഹ്യാൻ അൽ-സഖ്രി അൽ അൻസി

ഹിജ്‌റ 1436 ന് പ്രഖ്യാപിച്ച 16 ആളുകളുടെ ലിസ്റ്റിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ടു. 2016-ൽ അദ്ദേഹത്തിന്റെ ഇയാളുടേ കേന്ദ്രത്തിൽ സുരക്ഷാ സേന റെയ്ഡ് നടത്തുന്നതിനിടെ മരിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

8: മുതീഅ് സാലിം യസ്‌ലിം അൽ സൈഅരി

2917 ജനുവരിയിൽ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ ഇദ്ദേഹം തീരുമാനിച്ചതായി ഭീകരാവാദികൾക്ക് ബോധ്യമായപ്പോൾ, അയാളുടെ തീവ്രവാദ സംഘടനയിലെ അംഗങ്ങൾ കഴുത്തറുത്ത് കൊന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

9: അബ്ദുല്ല സായിദ് അബ്ദുൽ റഹ്മാൻ അൽ ബക്രി അൽ ഷെഹ്രി

ജിദ്ദയിലെ അൽ സാമറിൽ ഇദ്ദേഹത്തിൻ്റെ കേന്ദ്രത്തിൽ നിന്നും അറസ്റ്റ് ചെയ്യാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കത്തിനിടെ ബെൽറ്റ് ബോംബ് പൊട്ടിച്ച് സ്വയം ചാവേറായി മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജിദ്ദയിൽ പിടികിട്ടാപുള്ളി ചാവേർ ആയി പൊട്ടിത്തെറിച്ചു; സുരക്ഷ ഉദ്യോഗസ്ഥർ അടക്കം നാല് പേർക്ക് പരിക്ക്