ജിദ്ദയിൽ പിടികിട്ടാപുള്ളി ചാവേർ ആയി പൊട്ടിത്തെറിച്ചു; സുരക്ഷ ഉദ്യോഗസ്ഥർ അടക്കം നാല് പേർക്ക് പരിക്ക്

സംഭവം സഊദി സുരക്ഷാ സേന അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

0
7740

ജിദ്ദ: ജിദ്ദയിൽ സുരക്ഷ സേന അന്വേഷിച്ചു കൊണ്ടിരുന്ന തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടു. സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ അടക്കം നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജിദ്ദയിലെ അൽ സാമറിൽ ബുധനാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സുരക്ഷാ വിഭാഗം നേരത്തെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെടുത്തിയ അബ്ദുല്ല ബിൻ സൈദ് അബ്ദുൽ റഹ്മാൻ അൽ ബക്കരി എന്ന സഊദി പൗരനാണ്  സ്വയം ചാവേറായി പൊട്ടിത്തെറിച്ചത്.  ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഏഴു വർഷമായി ഇദ്ദേഹത്തെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

ഇത് മനസ്സിലാക്കിയ ഇദ്ദേഹം സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സഊദി സ്റ്റേറ്റ് സുരക്ഷാ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂടാതെ ഒരു പാക്കിസ്ഥാൻ പൗരനും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.