കനത്ത മഴയിൽ ജിസാനിൽ നാശനഷ്ട്ടം

0
2034

ജിസാൻ: കനത്ത മഴയിൽ ജിസാൻ മേഖലയിലെ ഒഹുദ് അൽ മസർഹ ഗവർണറേറ്റിൽ നിരവധി വാഹനങ്ങൾക്കും വസ്തുവകകൾക്കും നാശനഷ്ടമുണ്ടായി.

ഗവർണർ അബ്ദുല്ല അൽ റാത്തി, ജിസാൻ മേഖലയിലെ സിവിൽ ഡിഫൻസ് ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ ഷെഹ്‌രി നിരവധി ഗവർണറേറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.

ഗവർണറേറ്റിലെ എല്ലാ ഉദ്യോഗസ്ഥരോടും അധികാരികളോടും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും പൗരന്മാർക്ക് സേവനങ്ങൾ നൽകാനും അൽ-റൈതി നിർദ്ദേശിച്ചു. സിവിൽ ഡിഫൻസ് നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.