കൊണ്ടോട്ടി: ജിദ്ദയിൽനിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി. തിരൂർ സ്വദേശി മഹേഷ് ആണ് സ്വർണ്ണവുമായി പിടിയിലായത്. സ്വർണ്ണം തട്ടിയെടുക്കാനായി എത്തിയ അഞ്ചംഗ സംഘവും പിടിയിൽ ആയിട്ടുണ്ട്. പരപ്പനങ്ങാടി സ്വദേശികളായ അഞ്ചം സംഘമാണ് അറസ്റ്റിലായത്. ഉച്ചയോടെയാണ് സംഘവും സ്വർണ്ണം കടത്തിയ ആളും പിടിയിലായത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വർണം കടത്തിയ യുവാവിനെയും കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. 974 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. നാല് ക്യാപസൂളുകളിൽ ആയിട്ടാണ് സ്വർണ്ണം എത്തിച്ചിരുന്നത്.
മഹേഷ് തന്നെയാണ് സ്വർണ്ണ കവർച്ചാ സംഘത്തിന് വിവരം നൽകിയിരുന്നത്. തന്റെ കയ്യിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്തതായുള്ള നാടകം കളിക്കാൻ മഹേഷ് സംഘത്തിന് നിർദേശം നൽകിയതായാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, സ്വർണം കൈപ്പറ്റാൻ വന്ന സംഘത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.