സഊദിയിൽ മയക്കു മരുന്ന് വേട്ട; 70പേർ അറസ്റ്റിൽ

0
1478

റിയാദ്: സഊദിയിൽ മയക്കു മരുന്ന് വേട്ട. 70പേര് പിടിയിൽ. 70 ടൺ മയക്കുമരുന്ന് ഖാട്ടും 1.6 ടണ്ണിലധികം ഹാഷിഷും കടത്താനുള്ള ശ്രമങ്ങൾ അതിർത്തി പട്രോളിംഗ് സേന തടഞ്ഞു.

നജ്റാൻ , ജിസാൻ , അസീർ മേഖലകളിലെ കരാതിർത്തി വഴിയും , നുഴഞ്ഞ് കയറിയും സൗദിയിലേക്ക് കടത്താൻ ശ്രിക്കുന്നതിനിടെയാണ് ഇവ പിടികൂടിയതെന്ന് അതിർത്തി സുരക്ഷ സേന ഔദ്യോഗിക വക്താവ് കേണൽ മിസ്ഫിർ അൽ ഖരീനി പറഞ്ഞു. പിടിയിലായ 70 പേരിൽ 33 പേർ സൗദി പൗരന്മാരാണ് . 17 പേർ യെമനികളും , 20 പേർ എത്യോപ്പക്കാരുമാണെന്ന് സുരക്ഷ സേന വ്യക്തമാക്കി .

പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കുകയും കള്ളക്കടത്ത് സാമഗ്രികൾ അതോറിറ്റിക്ക് കൈമാറുകയും ചെയ്തുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.