സ്റ്റാഫ് സിറ്റി പ്രൊജക്റ്റിന്റെ പ്രവൃത്തി അവസാന ഘട്ടത്തിൽ; മനോഹരമായ ദ്വീപ് സമുച്ചയത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നത് 16 ആഢംബര ഹോട്ടലുകൾ

0
1321

റിയാദ്: ചെങ്കടല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള സ്റ്റാഫ് സിറ്റി പ്രൊജക്റ്റിന്റെ പ്രവൃത്തി അവസാന ഘട്ടത്തിൽ.

ജീവനക്കാരുടെ നഗരത്തിലെ ജോലിയുടെ മികച്ച പുരോഗതി കാണിക്കുന്ന ചിത്രങ്ങൾ കമ്പനി സി.ഇ.ഒ ജോണ്‍ പഗാനോ പ്രസിദ്ധീകരിച്ചു. 200 വില്ലകളുടെയും വീടുകളുടെയും നിർമ്മാണം കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയാക്കിയിരുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും ഉടൻ തന്നെ നഗരം പൂർത്തിയാകുമെന്നും അടുത്ത സെപ്റ്റംബറിൽ പൂർണ കൈമാറ്റം നടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദിയുടെ പടിഞ്ഞാറന്‍ തീരമേഖലയോട് ചേര്‍ന്നു കിടക്കുന്ന മനോഹരമായ ദ്വീപ് സമുച്ചയത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നത് 16 ആഢംബര ഹോട്ടലുകളാണ്. അര ലക്ഷം കോടി ഡോളര്‍ ചെലവിട്ട് ചെങ്കടല്‍ തീരത്ത് സൗദി അറേബ്യ നിര്‍മിക്കുന്ന ഭാവിയുടെ നഗരമായ നിയോമില്‍ 2024 മുതല്‍ താമസക്കാര്‍ എത്തിത്തുടങ്ങും.