സഊദിയിൽ നിന്ന് കൊച്ചിയിലെത്തിയ ആൾക്ക് മങ്കിപോക്സ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

0
1682

കൊച്ചി: മങ്കിപോക്സ് ലക്ഷണവുമായി കൊച്ചിയിൽ എത്തിയ ആളെ ആശുപത്രിയിലേക്ക് മാറ്റി. സഊദിയിലെ ജിയിൽ നിന്നെത്തിയയാളെയാണ് വിമാനത്താവളത്തിൽ നിന്നും നേരെ ആശുപത്രിയിലേക്ക് മാറ്റിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദ വിമാനത്താവളത്തിൽ നിന്നും നെടുമ്പാശ്ശേരിരിയിലെത്തിയ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ഇയാളെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിക്കുന്നതുവരെ ഇദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.