ബുധനാഴ്ച മുതൽ അഞ്ച് ദിവസം സൗദിയിലെ വിവിധ പ്രവിശ്യകളിൽ മഴക്കും കാറ്റിനും പൊടിക്കും സാധ്യത

0
2596

റിയാദ്: രാജ്യത്ത് നാളെ (ബുധൻ) മുതൽ അടുത്ത ഞായറാഴ്ച വരെ ചില ഭാഗങ്ങളിൽ മഴക്കും ഇടിമിന്നലിനുമുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാറ്റും, ആലിപ്പഴ വർഷവും, വെള്ളത്തിന്റെ കുത്തൊഴുക്കും പൊടിയും ഈ സാഹചര്യത്തോടൊപ്പം ഉണ്ടാകാമെന്ന് കേന്ദ്രം സൂചിപ്പിച്ചു.

അസീർ, നജ്‌റാൻ, ജസാൻ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിൽ മിതമായ തോതിലോ കനത്തതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് മൂലം മലവെള്ളപ്പാച്ചിലിന് കാരണമായേക്കുമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസിം, മദീന, ഹായിൽ, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ മൊത്തത്തിൽ മിതമായ തോതിൽ മഴ പെയ്യും.

അൽ ജൗഫിലും, തബൂക്കിലും വടക്കൻ അതിർത്തി പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റുണ്ടാകനും സാധ്യതയുണ്ട്.

ഇത്തരമൊരു സാഹചര്യങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും വെള്ളം കൂടുന്നതും ഉയരുന്നതുമായ സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി ആവശ്യപ്പെട്ടു.

ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിനായി വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രഖ്യാപിച്ച സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.