ചികിത്സാ പിഴവ് കാരണം രോഗിയുടെ കാഴ്‍ച നഷ്ടമായി; രണ്ട് ഡോക്ടര്‍മാര്‍ക്ക് ജയില്‍ ശിക്ഷ

0
2656

കുവൈത്ത് സിറ്റി: ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണം രോഗിയുടെ കാഴ്ച നഷ്ടമായ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ. കുവൈത്തിലാണ് സംഭവം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോധപൂര്‍വമല്ലെങ്കില്‍ കൂടി ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് രോഗിയുടെ കാഴ്‍ച നഷ്ടമാവാന്‍ കാരണമായതെന്ന് ജഡ്‍ജി ബശായിര്‍ അബ്‍ദല്‍ ജലീല്‍ നിരീക്ഷിച്ചു.

പല്ല് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഒരു ജെല്‍ രോഗിയുടെ കണ്ണില്‍ തേച്ചതാണ് പ്രശ്‍നങ്ങള്‍ക്ക് കാരണമെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. രോഗിക്ക് ഉടന്‍ തന്നെ കണ്ണുകളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് കാഴ്‍ച നഷ്ടമാവുകയുമായിരുന്നു. പല്ലിലും കണ്ണിനും ഉപയോഗിക്കേണ്ട ജെല്ലുകള്‍ ഒരേ കമ്പനി തന്നെ നിര്‍മിച്ചിരുന്നവ ആയിരുന്നതിനാല്‍ അവയുടെ ട്യൂബുകള്‍ കാഴ്‍ചയില്‍ ഒരുപോലെയായിരുന്നുവെന്നും അതുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

രോഗിയായ യുവാവിനെ ശാരീരികയും മാനസികവുമായ ബുദ്ധുമുട്ടുകള്‍ക്ക് ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണമായെന്ന് കോടതി നിരീക്ഷിച്ചു. കാഴ്‍ച നഷ്ടമായതുകൊണ്ടുതന്നെ ഇയാള്‍ക്ക് ഒന്നിലധികം വിവാഹാലോചനകളും മുടങ്ങി. വലിയ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇനി സിവില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ മുല്ല യൂസഫ് പറഞ്ഞു.