ഗുവാഹത്തി: പറന്നുയരുന്നതിനിടെ ഇൻഡിഗോ വിമാനം റൺവേയിൽ നിന്നു തെന്നിമാറി. അസമിലെ ജോർഹട്ടിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടുന്നതിനായി തുടങ്ങുമ്പോഴാണ് ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെയാണ് സംഭവം. വിമാനത്തിന്‍റെ ഒരു ഭാഗത്തെ ടയറുകൾ റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തെ ചെളിയിൽ പുതഞ്ഞു പോവുകയായിരുന്നു. ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇൻഡിഗോയുടെ 6ഇ-757 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അവരെ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു.
അതേസമയം, വിമാനം തെന്നിമാറിയതു സംബന്ധിച്ചു പ്രാഥമികാന്വേഷണം നടത്തിയതായും അസ്വാഭാവികമായി യാതൊന്നും കണ്ടെത്തിയില്ലെന്നും ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഇന്‍ഡിഗോ അറിയിച്ചു.