ത്വാഇഫ് ഹെൽത്ത് സെന്ററിൽ തീപിടുത്തം, രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചു

0
1218

ത്വാഇഫ്: സഊദി അറേബ്യയിലെ ത്വാഇഫിൽ ഹെൽത്ത് സെൻ്ററിൽ തീ പിടുത്തം. റെനീഹ് ഹെൽത്ത് സെൻ്ററിലെ ഒരു മുറിയിലാണ് തീ പടർന്നത്. തീപിടുത്തം ശ്രദ്ധയിൽ പെട്ടത്തോടെ മുഴുവൻ രോഗികളേയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ത്വാഇഫ് ഗവർണറേറ്റിലെ ആരോഗ്യ വിഭാഗം അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയർ കണ്ടീഷണറുകളിലൊന്നിലെ വൈദ്യുത തകരാർ മൂലമാണ് തീ പടർന്നതെന്നാണ് റിപ്പോർട്ട്. വ്യാപകമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീ വ്യാപിക്കും മുമ്പ് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനാൽ കുറച്ച് ഭാഗങ്ങളിലേക്ക് മാത്രമേ തീ പടർന്നിട്ടുള്ളൂ.

സ്ഥാപനത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് ടീമുകൾ അപകട സ്ഥലം സന്ദർശിക്കുകയും മെയിന്റനൻസ് വിഭാഗം കെട്ടിടം ഏറ്റെടുത്ത് അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ രോഗികളെയും ഗുണഭോക്താക്കളെയും റനിയ്യ ജനറൽ ആശുപത്രിയിൽ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.