മലപ്പുറം: സഊദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി അപൂർവ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ള നാല് മലയാളികൾ സഊദിയിലേക്ക് വിമാനം കയറി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ കഴിഞ്ഞ ദിവസമാണ് സഊദിയിലേക്ക് വിമാനം കയറിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ബ്ലഡ് ഡോണേഴ്സ് അംഗങ്ങളായ ജലീന (മലപ്പുറം), മുഹമ്മദ് ഫാറൂഖ് (തൃശൂർ), മുഹമ്മദ് റഫീഖ് (ഗുരുവായൂർ) മുഹമ്മദ് ഷരീഫ് (പെരിന്തൽമണ്ണ ) എന്നിവരാണ് ഇന്നലെ കരിപ്പൂരിൽ നിന്ന് സഊദിയിലേക്ക് വിമാനം കയറിയത്.
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടിക്ക് അപൂർവ ഗ്രൂപ് ആയ ബോംബെ ഒ പോസിറ്റീവ് രക്തം വേണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം കുട്ടിയുടെ ബന്ധുക്കൾ പല ഭാഗങ്ങളിലായി അന്വോഷണം നടത്തി. അന്വേഷണത്തിന്റെ ഭാഗമായാണ് കേരളത്തിലേക്കും അന്വേഷണം എത്തുന്നത്
വിവരം ശ്രദ്ധയിൽപെട്ട സഊദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട്, ബിഡികെ കേരള വൈസ് പ്രസിഡന്റ് സലീം വളാഞ്ചേരിയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ മറ്റ് അംഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ള 4 പേരെ കണ്ടെത്തിയത്.
വീഡിയോ കാണാം👇
https://www.facebook.com/shahul.hameed.9484941/videos/3154378754780021/?app=fbl