റിയാദിലെ കാർ സർവിസ്​ സ്​റ്റേഷനിൽ തീപിടിത്തം; മലയാളി മരിച്ചു

0
3292

റിയാദ്​: കാർ സർവിസ്​ സ്​റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം മണ്ണാംകോണം സ്വദേശി റോബർട്ട്​ ജോൺ (52) മരിച്ചത്​. ബുധനാഴ്​ച പുലർച്ചെ റിയാദ്​ സുലൈയിൽ നാഷനൽ ഗാർഡ്​ ആശുപത്രിക്ക്​ സമീപ സനാഇയിലെ സർവിസ്​ സ്​റ്റേഷനുകളിലൊന്നിലാണ് തീപിടിത്തമുണ്ടായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഗ്​നിബാധയുണ്ടായ സമയത്ത്​ സർവിസ്​ സ്​റ്റേഷനിൽ 18 പേരുണ്ടായിരുന്നെന്നും റോബർട്ട്​ ഒഴികെ എല്ലാവരും പുറത്തേക്കോടി രക്ഷപ്പെടുയായിരുന്നെന്നും പറയപ്പെടുന്നു. നല്ല ഉറക്കത്തിലായിരുന്ന റോബർട്ടിനെ വിളിച്ചുണർത്തിയിട്ടാണ്​ കൂടെയുണ്ടായിരുന്നവർ പുറത്തേക്കോടിയതത്രെ.

ദീർഘകാലം സഊദിയിലുണ്ടായിരുന്ന​ റോബർട്ട്​ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ റിയാദിൽ തിരിച്ചെത്തിയിട്ട്​ ഒരു മാസമേ ആയിട്ടുള്ളൂ.