മസ്കത്ത്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്തിൽ അടിയന്തരമായി ഇറക്കി. എയർ ഇന്ത്യ എക്സ്പ്രസ് XI-355 വിമാനമാണ് ഇറക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനത്തിന്‍റെ ഫോർവേഡ് ഗ്യാലിയിൽ നിന്നും കത്തിയ മണം വന്നതിനെ തുടർന്നാണിതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മസ്കത്ത് വിമാനത്താവളത്തിൽ വിമാനം ഇറക്കിയശേഷം അധികൃതർ പരിശോധന നടത്തി. എന്നാൽ പുകയുർന്നതായി കണ്ടത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ലാൻഡ് ചെയ്ത ശേഷം അധികൃതർ വിമാനത്തിൽ വിശദമായ പരിശോധന നടത്തി. എൻജിനിൽ നിന്ന് പുക കണ്ടെത്തിയില്ല. ഇന്ധനത്തിന്റെയോ എണ്ണയുടെയോ മണമില്ലായിരുന്നു. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം അധികൃതർ നൽകിയിട്ടില്ല.
ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനവും സാങ്കേതിക തകരാറിനെ തുടർന്ന് പാകിസ്താനിലെ കറാച്ചിയിൽ ഇറക്കിയിരുന്നു. നേരത്തെ ഡൽഹിയിൽ നിന്നും വഡോദരയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജയ്പൂരിലേക്ക് തിരിച്ചു വിട്ടിരുന്നു.