സഊദിയിലെ ചരിത്രമുറങ്ങുന്ന മസ്‌ജിദുകൾ ഇനി സന്ദർശക കേന്ദ്രങ്ങളാകും, ചരിത്ര മസ്‌ജിദ്‌ നവീകരണം രണ്ടാം ഘട്ടം സഊദി കിരീടാവകാശി പ്രഖ്യാപിച്ചു

0
2135

ജിദ്ദ: ചരിത്രപരമായ മസ്ജിദുകളുടെ നവീകരണത്തിനായുള്ള പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി മൊത്തം 130 ചരിത്രപരമായ മസ്ജിദുകളുടെ നവീകരണവും വികസനവും ലക്ഷ്യമിടുന്നതാണ് ഈ മഹത്തായ പദ്ധതി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ രാജ്യത്തിന്റെ 13 പ്രവിശ്യകളിലും സ്ഥിതി ചെയ്യുന്ന 30 ചരിത്രപരമായ പള്ളികൾ ഉൾപ്പെടും. റിയാദ് മേഖലയിലെ ആറ് പള്ളികൾ, മക്ക മേഖലയിലെ അഞ്ച് പള്ളികൾ, മദീന മേഖലയിൽ നാല്, അസീർ മേഖലയിൽ മൂന്ന്, കിഴക്കൻ പ്രവിശ്യ, അൽ-ജൗഫ്, ജസാൻ എന്നിവിടങ്ങളിൽ രണ്ട് വീതം, വടക്കൻ അതിർത്തി മേഖല, തബൂക്ക്, അൽ-ബഹ, നജ്റാൻ, ഹായിൽ, അൽ-ഖാസിം മേഖലകളിൽ ഓരോന്നുമാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുന്ന പുരാതന മസ്‌ജിദുകൾ.

പ്രവാചകന്റെ ജീവചരിത്രവുമായോ ഇസ്‌ലാമിക ഖിലാഫത്തുമായോ സഊദി അറേബ്യയുടെ ചരിത്രവുമായോ ബന്ധപ്പെട്ട ചരിത്രപരവും പൈതൃകവുമായ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിലാണ് പള്ളികൾ രണ്ടാം ഘട്ടത്തിൽ നവീകരണത്തിനായി തിരഞ്ഞെടുത്തത്. ഓരോ പള്ളിയുടെയും യഥാർത്ഥ നഗര ഐഡന്റിറ്റി സംരക്ഷിക്കുന്നത് ഉറപ്പാക്കാൻ സഊദി എഞ്ചിനീയർമാരെ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തോടെ, അതത് മേഖലയിലെ വൈദഗ്ധ്യമുള്ള പൈതൃക കെട്ടിടങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ സഊദി കമ്പനികൾ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ കിരീടാവകാശി നിർദ്ദേശിച്ചു.

10 പ്രവിശ്യകളിലായി 50 ദശലക്ഷം റിയാൽ ചെലവിൽ ഏകദേശം 4,400 ആരാധകറീ ഉൾക്കൊളളുന്ന ചരിത്രപ്രാധാന്യമുള്ള 30 മസ്ജിദുകളുടെ നവീകരണവും വികസനവും ഉൾപ്പെടെ 2018 ന്റെ തുടക്കത്തിൽ ആരംഭിച്ച ആദ്യ ഘട്ടം പൂർത്തിയായതിന് ശേഷമാണ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

പൈതൃക കെട്ടിടങ്ങളുടെ നിർമാണത്തിലും നവീകരണത്തിലും പരിചയവും വൈദഗ്ധ്യവുമുള്ള സഊദി കമ്പനികളാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയത്. ഓരോ പള്ളിയുടെയും യഥാർത്ഥ വാസ്തുവിദ്യാ ഐഡന്റിറ്റി അതിന്റെ സ്ഥാപിതമായ കാലം മുതൽ സംരക്ഷിക്കുന്നതിന് സഊദി എഞ്ചിനീയർമാരുടെ പങ്കാളിത്തം ഈ കമ്പനികൾ ഉറപ്പാക്കി.

ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും വേണ്ടി ചരിത്രപരമായ പള്ളികൾ നവീകരിക്കൽ, ചരിത്രപരമായ പള്ളികളുടെ നഗര മൗലികത പുനഃസ്ഥാപിക്കൽ, സഊദി അറേബ്യയുടെ സാംസ്കാരിക മാനം ഉയർത്തിക്കൽ, ചരിത്രപരമായ പള്ളികളുടെ മതപരവും സാംസ്കാരികവുമായ പദവി ഉയർത്തൽ എന്നിങ്ങനെ നാല് തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പ്രോജക്ട് ഫോർ ഹിസ്റ്റോറിക്കൽ മോസ്‌ക് നവീകരണം .