സഊദിയിൽ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ ഇന്ത്യൻ കുടുംബത്തിലെ അഞ്ചു പേർ മരിച്ചു

0
5518

റിയാദ്: സഊദിയിലെ ജിദ്ദക്ക് സമീപം നടന്ന വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ജിദ്ദക്ക് സമീപം തൂവലിലെ ഖുലൈസിലാണ് അപകടം. പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ദാരുണമായ വാഹനാപകടം നടന്നത്. ഉത്തർപ്രദേശ് ലഖ്നൗ സ്വദേശികളാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ മൂന്നു വിദ്യാർഥികളും കുടുംബാംഗങ്ങളുമാണ് മരിച്ചത്. മരിച്ച വിദ്യാർഥികൾ സഹോദരങ്ങളാണ്.

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസ് വിദ്യാർഥി ഇഖ്‌റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർഥി അനസ്, ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.