ലോകജനസംഖ്യ 800 കോടിയിലേക്ക്; അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടക്കും

0
2710

ന്യൂയോര്‍ക്ക്: 2022 നവംബര്‍ പകുതി ആകുന്നതോടെ ലോകജനസംഖ്യ 800 കോടിയാകുമെന്ന് കണക്കുകൾ. 2023ല്‍ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്നുമാണ് യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്, പോപ്പുലേഷന്‍ ഡിവിഷന്‍, ദ് വേള്‍ഡ് പോപ്പുലേഷന്‍ ഡിവിഷന്‍, ദ് വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്സ് 2022 പ്രവചനം. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2030 ഓടെ ജനസംഖ്യ 850 കോടിയിലെത്തും. 2050-ഓടെ 970 കോടിയായും 2080 ൽ 1040 കോടിയായും ജനസംഖ്യ ഉയരും. എന്നാൽ, അതിന് ശേഷം 2100 വരെ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടാകാനിടയില്ല. അതേസമയം പല വികസ്വര രാജ്യങ്ങളിലും ജനനനിരക്കില്‍ കാര്യമായ കുറവുണ്ട്.

2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 141 കോടിയാകുമ്പോൾ ചൈനയില്‍ 142 കോടിയാണ് ജനസംഖ്യ. 2023 ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ ചൈനയെ മറികടക്കും. 2050 ആകുമ്പോള്‍ 160 കോടി ആളുകള്‍ ഉണ്ടാകുമ്പോൾ ചൈനയിലെ ജനസംഖ്യ 131 കോടിയായി കുറയും.

കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ് വരുംനാളുകളില്‍ ജനസംഖ്യയില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നത്.