മക്ക: ഹജ്ജ് സീസണിൽ മികച്ച നെറ്റ്‌വർക്ക് കവറേജ് നൽകുന്നതിൽ വിജയിച്ച് മൊബൈൽ കമ്പനികൾ. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (CITC) യുടെ കീഴിൽ മികച്ച സംവിധാനങ്ങളാണ് പുണ്യ നഗരികളിൽ ഒരുക്കിയിരുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൊബൈൽ ഇന്റർനെറ്റിന്റെ ഡൗൺലോഡ് വേഗത 270.83 Mbit/s ൽ എത്തിയതായി CITC സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 3 ശതമാനം കൂടുതലാണിത്. അതേസമയം മൊബൈൽ ഇന്റർനെറ്റിന്റെ അപ്‌ലോഡ് വേഗത 37.46 Mbit/s ൽ എത്തി. മക്കയിൽ കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം കൂടുതലാണ് ജൂലൈ 9 ന് നടന്നത്.
CITC യുടെ വിപുലമായ തയ്യാറെടുപ്പുകളോടെ, തീർത്ഥാടകർ മക്ക സിറ്റിയിലെ ടെലികോം നെറ്റ്‌വർക്കുകൾ വഴി 3.35K TB യാണ് ഉപയോഗിച്ചത്. ഇത് 1.37M മണിക്കൂർ HD വീഡിയോ ക്ലിപ്പുകൾ കാണുന്നതിന് തുല്യമാണെന്ന് കമ്മീഷൻ വെളിപ്പെടുത്തി.
CITC പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ശരാശരി പ്രതിദിന ഉപഭോഗം ഒരാൾക്ക് 814.09 MB എന്ന തോതിലാണ്. ഇത് ലോകത്തിന്റെ ശരാശരി ഉപഭോഗത്തിന്റെ മൂന്ന് മടങ്ങാണ്. ലോകത്ത് ശരാശരി ഒരാൾ പ്രതിദിനം 200 MB ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകൾ.
യൂട്യൂബ്, ടിക് ടോക്ക്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, വാട്‌സ്ആപ്പ് എന്നിവയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളെന്നു കമ്മീഷൻ റിപ്പോർട്ട് ചെയ്തു.
ജൂലൈ 9 ന് 16.44 ദശലക്ഷം ലോക്കൽ കോളുകൾക്ക് മുകളിലും 2.40 ദശലക്ഷം അന്താരാഷ്ട്ര കോളുകളുമാണ് ചെയ്തത്. മൊത്തം വിജയ നിരക്ക് 99 ശതമാനത്തിനു മുകളിൽ ആണെന്നും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ അറിയിച്ചു. – SPA