റിയാദ്: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണകളുണർത്തി, ബലിപെരുന്നാൾ ദിനത്തിൽ മമ്പാട് MES കോളേജ് അലുംനി റിയാദ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഈദ് ആഘോഷം സംഘടിപ്പിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദി അറേബ്യയിൽ കൊവിഡ് പ്രോട്ടോകോൾ പൂർണ്ണമായും എടുത്ത് കളഞ്ഞതിന്ന് ശേഷമുള്ള ആദ്യത്തെ ഈദ് ആഘോഷ പരിപാടിയിൽ അലുംനി കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി. ഖർജിലെ മദീനത്ത് അൽഫനാർ ഇസ്തിറാഹയിൽ നടന്ന ആഘോഷ പരിപാടിയിൽ റിയാദ് ചാപ്റ്റർ പ്രസിഡൻ്റ് അമീർ പട്ടണത്ത്, ജനറൽ സെക്രട്ടറി അബൂബക്കർ മഞ്ചേരി, എക്സികുട്ടീവ് അംഗം മൻസൂർ ബാബു തുടങ്ങിയവർ ഈദ് സന്ദേശങ്ങൾ നൽകി.
അലുംനി അംഗങ്ങളായ സമീർ കരുവാടൻ, ഫഹദ് മുണ്ടമ്പ്ര, ഇർഷാദ് പോത്ത്കല്ല്, റിയാസ് അബ്ദുള്ള, സുമീഷ് നിലമ്പൂർ, ഹസീന മൻസൂർ, ജാസ്മിൻ റിയാസ്, ഷിബിന അമീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കലാ കയിക കൺവീനർമാരായ എം.ടി.ഹർഷദ്, മുജീബ്കാളികാവ്, ഉസ്മാൻ തെക്കൻ തുടങ്ങിയവർ കലാകായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി.