ന്യൂഡൽഹി: യു.എ.ഇ, സഊദി വിദേശകാര്യ മന്ത്രിമാരുമായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദി അറേബ്യയുടെ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ: സുബ്രമണ്യം ജയശങ്കറും നടത്തിയ കൂടിക്കാഴ്ചയിൽ സംയുക്ത സഹകരണത്തിന്റെ പല മേഖലകളിലെയും സഊദി-ഇന്ത്യ ബന്ധങ്ങളുടെ വിവിധ വശങ്ങൾ അവലോകനം ചർച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യങ്ങൾക്കും ജനങ്ങൾക്കും കൂടുതൽ സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനും അവയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും ചർച്ച ചെയ്തു.
ഇന്തോനേഷ്യയിലെ സഊദി അംബാസഡർ ഇസാം അൽസഖഫി, സഊദി വിദേശകാര്യ മന്ത്രി ഓഫീസ് മേധാവി അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
യു എ ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുപക്ഷവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. നിലവിലെ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് പരസ്പര പരിഗണനയുള്ള പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ ഇരു നേതാക്കളും പങ്കുവെച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യു.എ.ഇയും ഇന്ത്യയും തമ്മിയെ ബന്ധം വരുകാലത്ത് കൂടുതൽ ശക്തമാകുമെന്ന് ശൈഖ് അബ്ദുല്ല വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തെയും ഇമാറാത്തി നേതൃത്വത്തോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്‍റെ ഊഷ്മളമായ ബന്ധത്തെയും പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയിൽ(സെപ) ഒപ്പുവെച്ചതിലൂടെ വളർന്നുവെന്നും അഞ്ച് വർഷത്തിനുള്ളിൽ എണ്ണ ഇതര വ്യാപാരം 100 ബില്യൺ ഡോളറിലധികം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.