റിയാദ്: സന്തോഷത്തിലേക്ക് നയിക്കുന്ന ചില ശീലങ്ങൾ പതിവാക്കണമെന്ന് ഉണർത്തി സഊദി ആരോഗ്യ മന്ത്രാലയം. ഇത്തരം ശീലങ്ങൾ പതിവാക്കിയാൽ അത് ഒരു വ്യക്തിയെ സന്തോഷത്തിലേക്ക് നയിക്കുന്നതോടൊപ്പം ദൃഢമായ ആത്മബലവും ലഭ്യമാകും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു വ്യക്തിയുടെ ലക്ഷ്യങ്ങൾ, ആവശ്യങ്ങൾ, ആഗ്രഹങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും, കൃത്യസമയത്ത് ജോലികൾ കാലതാമസമില്ലാതെ നിർവഹിക്കുന്നതിലും കൂടാതെ ക്രമമായ വ്യായാമവും ഈ ശീലങ്ങളിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു.
ചക്രവാളങ്ങളും അനുഭവങ്ങളും വിശാലമാക്കാൻ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുക, മറ്റുള്ളവരുമായുള്ള ഫലപ്രദമായ ആശയവിനിമയം നടത്തി നിരാശാജനകമായ ഒറ്റപ്പെടൽ ഒഴിവാക്കൽ, ഒരു മടിയും കൂടാതെ ഭയത്തിന്റെ വലയത്തിൽ നിന്ന് പുറത്തുകടക്കുക എന്നിവയും ശീലിക്കണം.