180 വർഷത്തിലേറെ പഴക്കമുള്ള മക്കയുടെ 3D ചിത്രം ശ്രദ്ധേയമാകുന്നു

0
4529

മക്ക: 180 വർഷത്തിലേറെ പഴക്കമുള്ള മക്ക നഗരത്തിന്റെ പഴയ ത്രിമാന ഡ്രോയിംഗ് പുറത്ത് വിട്ടു. കിംഗ് അബ്ദുൽ അസീസ് ലൈബ്രറിയാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇത് ഇന്ത്യൻ ചിത്രകാരനായ മുഹമ്മദ് അബ്ദുല്ലയുടെ സൃഷ്ടിയാണ് ഈ ത്രിമാന ചിത്രം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹിജ്റ 1261-ൽ (എഡി 1845) വരച്ച ചിത്രത്തിൽ വിശുദ്ധ തലസ്ഥാനത്തിന്റെ കൃത്യമായ കാഴ്ച കാണാനാകും. വിശുദ്ധ ഹറം പള്ളിയും ചുറ്റുമുള്ള കെട്ടിടങ്ങളും നടുവിൽ വിശുദ്ധ കഅബയും ഉൾകൊള്ളുന്ന ഈ ത്രിമാന ചിത്രം 180 വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ ഹറം പരിസരം എങ്ങനെ ആയിരുന്നുവെന്ന് വ്യക്തമാക്കി തരുന്നതാണ്.

അക്കാലത്തെ കെട്ടിടങ്ങളുടെ നിർമ്മാണ രൂപവും, ഹറമിന് ചുറ്റുമുള്ള കെട്ടിടങ്ങളും ഉൾപ്പെടുന്ന ചിത്രം ഏറെ ശ്രദ്ധേയമാണ്.