ടൂറിസ്റ്റ് വിസക്കാർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സഊദി ടൂറിസം മന്ത്രാലയം

0
3079

റിയാദ്: വിനോദസഞ്ചാര ആവശ്യങ്ങൾക്കായുള്ള ടൂറിസം സന്ദർശക വിസക്കാർക്ക് ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ അനുവാദമില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടൂറിസ്റ്റ് വിസ നേടുന്നവരെ ഹജ്ജ് നിർവഹിക്കുന്നതിൽ നിന്ന് തടയുന്നതായും ഹജ്ജ്, ഉംറ മന്ത്രാലയം നിർണ്ണയിക്കുന്ന ഹജ്ജ് സീസണിൽ ഉംറ നിർവഹിക്കുന്നതിൽ നിന്നും അവരെ തടയുന്നതായും മന്ത്രാലയം വിശദീകരിച്ചു.

ടൂറിസം ആവശ്യത്തിനായി ടൂറിസം വിസിറ്റ് വിസയിൽ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർ പ്രതിബദ്ധതകൾ പാലിക്കാനും വിസ ലഭിക്കുന്നതിന് മുമ്പ് നിർദ്ദേശങ്ങൾ അവലോകനം ചെയ്യാനും നിയന്ത്രണങ്ങളുടെ ലംഘനം ഒഴിവാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങളും പാലിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.