70 വർഷം മുമ്പ് എടുത്ത മസ്ജിദുൽ ഹറാമിന്റെ ആദ്യ കളർ ഫോട്ടോ ശ്രദ്ധേയം

0
7211

മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ ആദ്യ വർണ്ണ ചിത്രം ശ്രദ്ധേയമാകുന്നു. കിങ് അബ്ദുൽ അസീസ് ലൈബ്രറിയാണ് 1952 ൽ എടുത്ത ഈ അപൂർവ്വ ചിത്രം പുറത്ത് വിട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അക്കാലത്ത് അമേരിക്കൻ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ എടുത്ത ഫോട്ടോയിൽ, വിശുദ്ധ കഅബയുടെ രൂപവും അക്കാലത്തെ ഗ്രാൻഡ് മോസ്‌കിന് ചുറ്റുമുള്ള പാർപ്പിട കെട്ടിടങ്ങളുടെ സവിശേഷതകളും ഫോട്ടോ വിവരിച്ചു തരുന്നുണ്ട്.

ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകരെ സ്വീകരിക്കാൻ നിലവിലുള്ള ഒരുക്കങ്ങൾക്കൊപ്പമാണ് കിംഗ് അബ്ദുൽ അസീസ് ഹൗസ് ഈ ചരിത്ര ചിത്രം അവലോകനം ചെയ്തത് എന്നത് ശ്രദ്ധേയമാണ്.