സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം, ബസിലുണ്ടായിരുന്നത് 40 പേർ

0
4553

ഷിംല: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികളടക്കം 16 പേര്‍ മരിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന് സമീപമുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണര്‍ അശുതോഷ് ഗാര്‍ഗ് പറഞ്ഞു.

രക്ഷാപ്രവർത്തകരും അധികൃതരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് അപകടത്തിൽ പെട്ടപ്പോൾ 40 ഓളം വിദ്യാർഥികൾ ബസിലുണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

ബസ് പൂര്‍ണമായും തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി.