ഇന്ന് മുതൽ മക്കയിലേക്ക് വാഹനങ്ങൾക്ക് വിലക്ക്

0
1853

മക്ക: ഇന്ന് മുതൽ അനധികൃത വാഹനങ്ങൾ മക്കയിൽ പ്രവേശിക്കുന്നത് തടയുമെന്ന് പൊതു സുരക്ഷ സേന അറിയിച്ചു. ഇന്ന് ഉച്ചക്ക് മുതൽ നിയന്ത്രണം നിലവിൽ വന്നിട്ടുണ്ട്. ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സുരക്ഷയുടെ ഭാഗമായി മക്കയിലേക്കും മറ്റു പുണ്യസ്ഥലങ്ങളിലേക്കും അനധികൃതമായി പ്രവേശിക്കുന്നതിന് വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് മുതൽ അഥവാ ദുൽഹിജ്ജ അഞ്ചാം തീയതി രാത്രി 12 മണി മുതൽ ട്രാഫിക് പോലീസ് മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ നിയന്ത്രിക്കുന്നതിനും അനധികൃത വാഹനങ്ങൾ തടയുന്നതിനുമായി അവരുടെ ചുമതലകൾ നിർവഹിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയർ ജനറൽ സാമി അൽ ഷുവൈരിഖ് പറഞ്ഞു.

തീർഥാടകർക്കുള്ള ലൈസൻസുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും പ്രവേശിക്കാൻ അധികാരമുള്ള സൂപ്പർവൈസർമാരുടെയും ജീവനക്കാരുടെയും കാറുകൾക്കും മാത്രമായിരിക്കും അനുമതി. മറ്റു മുഴുവൻ വാഹനങ്ങളും ചെക്ക് പോയിന്റിൽ നിന്ന് മക്കയിലേക്ക് പ്രവേശനം നൽകാതെ വഴി തിരിച്ചു വിടും.