യുഎഇ ഇന്ധന വില ഉയർത്തിയതോടെ സഊദിയിലെ നിരക്കിനേക്കാൾ ഇരട്ടിയായി

0
1958

അബുദാബി: ജൂലൈ മാസത്തിലെ പുതുക്കിയ ഇന്ധന വില യു എ ഇ പ്രഖ്യാപിച്ചതോടെ യു എ ഇയിലെ നിലവിലെ ഇന്ധന വില സഊദിയിലെ റീട്ടെയിൽ വിലയുടെ ഇരട്ടിയിലധികം വർദ്ധിച്ചിരിക്കുകയാണ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൂപ്പർ 98 പെട്രോൾ: 4.63, സ്പെഷ്യൽ 95 പെട്രോൾ: 4.52, ഇ പ്ലസ് 91 പെട്രോൾ: 4.44, ഡീസൽ:4.76 എന്നിങ്ങനെയാണു ജൂലൈ മാസത്തിലെ ഇന്ധന വില ലിറ്ററിനു ആണ് വർധിച്ചത്.

ജൂണിലെ വിലയെ താരതമ്യപ്പെടുത്തുംബോൾ ജൂലൈ മാസത്തിൽ പെട്രോൾ വിലയിൽ 48 മുതൽ 49 ഫിൽസും ഡീസൽ ലിറ്ററിന് 62 ഫിൽസും ആണ് വർധിപ്പിക്കാൻ അംഗീകാരമായത്.

ജൂലൈ 1 വെള്ളിയാഴ്ച മുതൽ പുതിയ വില ഇന്ധന വിതരണ കമ്പനികൾ നടപ്പിലാക്കിയിട്ടുണ്ട്. പുതിയ വിലനിർണ്ണയത്തിൽ 5 ശതമാനം മൂല്യവർധിത നികുതി ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ സഊദിയിൽ 91 പെട്രോൾ: 2:18 റിയാൽ, 95 പെട്രോൾ: 2.3 റിയാൽ, ഡീസൽ: 0.63 ഹലാല എന്നിങ്ങനെയാണു ഇന്ധന വില നിരക്ക്.