പുതിയൊരു വൈറസ് കണ്ടെത്തിയെന്ന്, വിശദീകരണവുമായി സഊദി ആരോഗ്യ മന്ത്രാലയം

0
4224

റിയാദ്: സമീപ ദിനങ്ങളിൽ പുതിയൊരു തരം വൈറസ് ഉദയം ചെയ്തിട്ടുണ്ടെന്ന പ്രചാരണത്തെക്കുറിച്ച് സഊദി ആരോഗ്യമന്ത്രാലയം വിശദീകരണം നൽകി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജലദോഷത്തിന് കാരണമാകുന്ന ഒരു വലിയ കൂട്ടം റെസ്പിറേറ്ററി വൈറസുകൾ ഉണ്ടെന്ന് മന്ത്രാലയം സൂചിപ്പിച്ചു. ഇതിൽ ഒരു കൂട്ടം വൈറസുകൾ നിലവിലുണ്ടെന്നും ഇവ സീസണൽ ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങളോട് സാമ്യമുള്ളതും തീവ്രത കുറഞ്ഞതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജലദോഷത്തിന്റെയും സീസണൽ ഇൻഫ്ലുവൻസയുടെയും ലക്ഷണങ്ങൾ തമ്മിൽ സാമ്യമുണ്ടെന്നും അവ തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും എന്നാൽ ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ കൂടുതൽ ഗൗരവകരമായേക്കാമെന്നും നേരത്തെ പബ്ലിക് ഹെൽത്ത് അതോറിറ്റി സൂചിപ്പിച്ചിരുന്നു.