തിരുവനന്തപുരം-ദമാം പ്രതിദിന സർവീസ് ആരംഭിച്ചു

0
2282

റിയാദ്: തെക്കൻ കേരളത്തിലെ പ്രവാസികൾക്ക് ആശ്വാസമായി ഇൻഡിഗോ എയർലൈൻസിന്റെ നേരിട്ടുള്ള സർവ്വീസ് ആരംഭിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിഴക്കൻ സഊദിയിലെ ദമാമിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് തിരുവനന്തപുരം-ദമാം പ്രതിദിന സർവീസ് ആരംഭിച്ചു.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.55 ന് പുറപ്പെടുന്ന 6ഇ 1607 വിമാനം 10.10 ന് ദമാമിലെത്തും. മടക്ക വിമാനം ദമാമിൽ നിന്ന് രാവിലെ 11.3 5ന് പുറപ്പെടുന്ന 6ഇ 1608 വിമാനം രാത്രി 7.10ന് തിരുവനന്തപുരത്ത് എത്തും.

സഊദി അറേബ്യയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നും തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ടുള്ള വിമാന സർവീസ് വരുന്നതോടെ യാത്രാ സമയം കുറയും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള 12-ാമത്തെ അന്താരാഷ്ട്ര സർവീസ് ഡെസ്റ്റിനേഷനാണ് ദമാം.