നാദക്ക് കമ്പനി ജീവനക്കാരനായ മലപ്പുറം സ്വദേശി മരണപ്പെട്ടു

0
4280

റിയാദ്: സഊദിയിൽ മലയാളി താമസ സ്ഥലത്ത് മരണപ്പെട്ടു. മലപ്പുറം കോട്ടക്കൽ ദര്‍ശനം ഒതുക്കുങ്ങൾ ചോലക്കാട് വീട്ടിൽ ബാബുരാജ് (52) ആണ് താമസസ്ഥലത്ത് മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദ് സുലൈ നാദക്ക് കമ്പനിയിൽ 10 വർഷമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സജ്‌ന, പിതാവ്: വേലായുധൻ, മാതാവ്: ജാനകി, മക്കൾ: സിൻഷാ, സിബിൻ, സംവൃത

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. നടപടി ക്രമങ്ങളുമായി സഹോദരന്‍ വിനോദിനെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ,ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ എന്നിവരും നാദക്ക് കമ്പനിയിലെ സഹപ്രവർത്തകരും രംഗത്തുണ്ട്.