ഡോ. ഇസ്മായീൽ മരുതേരിക്ക് കെഎംസിസി യാത്രയായപ്പ് നൽകി

ജിദ്ദ: നാട്ടിൽ വാർഡ് തലത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പാസായ വിദ്യാർത്ഥികളുടെ ഡാറ്റ സ്വീകരിച്ച് അതിൽ നല്ല മാർക്ക് വാങ്ങിയവരെ തിരഞ്ഞെടുത്ത് അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സ്കോളർഷിപ്പ് സമ്പ്രദായം നടപ്പിലാക്കാൻ കെ എം സി സി മുന്നിട്ടിറങ്ങണമെന്ന് ഡോ. ഇസ്മായിൽ മരുതേരി അഭിപ്രായപ്പെട്ടു
ജിദ്ദ- മലപ്പുറം ജില്ല കെഎംസിസി നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ വാഗ്മിയും എഴുത്തുകാരനും ട്രെയിനറും ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യേറ്റിവ് (ജിജിഐ) പ്രസിഡന്റുമായ ഡോ. ഇസ്മായില്‍ മരുതേരി ജിദ്ദ സമൂഹത്തിന് ഒരു മുതൽകൂട്ടായിരുന്നുവെന്ന് കെഎംസിസി സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ വി. പി മുസ്തഫ തൻറെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ഷറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതം പറഞ്ഞു.

ചടങ്ങിനു സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഇസ്ഹാക്ക് പൂണ്ടോളി, ലത്തീഫ് മുസ്‌ലിയാരങ്ങാടി, മലപ്പുറം ജില്ല കമ്മറ്റി ഭാരവാഹികളായ ഇല്യാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പാലം, സാബിൽ മമ്പാട്, നാസർ കാടാമ്പുഴ, അബ്ബാസ് വേങ്ങൂർ, വി പി ഉനൈസ്, സുൽഫിക്കർ ഒതായി എന്നിവരും ജില്ലാ വർക്കിംഗ്‌ കമ്മറ്റി അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു.

സഊദിയുടെ സാംസ്‌കാരിക, വൈജ്ഞാനിക, അധ്യാപന, സാമൂഹിക സേവന രംഗങ്ങളില്‍ പേജിലും സ്റ്റേജിലും അടയാളപ്പെടുത്തലുകള്‍ നടത്തുകയും മലപ്പുറം ജില്ല കമ്മറ്റിയുടെ കീഴിലുള്ള ആസ്പയറിനു വലിയ സംഭാവനകളര്‍പ്പിക്കുകയും ചെയ്ത ശേഷമാണ് മരുതേരി ജിദ്ദ വിടുന്നത് എന്ന് സംസാരിച്ചവർ അഭിപ്രയപെട്ടു.

ഡോ.മരുതേരിക്ക് സീതി കൊളക്കാടൻ മെമെന്റോ കൈമാറി. അഷ്‌റഫ് വി.വി നന്ദി പറഞ്ഞു.