റിയാദ്: സഊദിയില്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷകർ അറിയിച്ചു. ഇതേ തുടർന്ന് അറഫ ദിനം ജൂലൈ 08 നു വെള്ളിയാഴ്ചയും സഊദിയിൽ ബലിപെരുന്നാൾ ജൂലൈ 09 ന് ശനിയാഴ്ചയും ആയിരിക്കും.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂലൈ 07 (ദുല്‍ഹിജ്ജ 8) നാണു തുടക്കം കുറിക്കുക.
ദുല്‍ഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നും നീങ്ങി തുടങ്ങും ജൂലൈ 12 ന് (ദുല്‍ഹജ്ജ് 13) ചടങ്ങുകള്‍ അവസാനിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സഊദി സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാസം കണ്ടതായി മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സഊദി സുപ്രീം കോർട്ട് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.