നാട്ടിലേക്ക് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയില്‍ കുഴഞ്ഞു വീണ് മരിച്ചു

0
5537

ജിദ്ദ: രണ്ടര വര്‍ഷത്തിന് ശേഷം റിഎന്‍ട്രി വിസ ശരിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം മോങ്ങം തൃപഞ്ചി സ്വദേശി വാളപ്ര ഇസ്മായീൽ (40) ആണ് മരിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദ അൽസാമിർ കുടിവെള്ള കമ്പനിയിൽ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.

മയ്യത്ത് നടപടികക്രമങ്ങൾക്ക് ശേഷം ജിദ്ദയില്‍ മറവുചെയ്തു. ഇശാ നമസ്‌കാരത്തിനുശേഷം അല്‍ സാമിര്‍ ജില്ലയിലെ മഖ്ബറ തൗഫീഖിലാണ് മറവു ചെയ്തത്.

ഭാര്യ: ജസീന, മക്കള്‍: മുഹമ്മദ് അഷ്മാല്‍, മുഹമ്മദ് മിഷാല്‍.

ജിദ്ദ ഐ സി എഫ് വെല്‍ഫെയര്‍ ടീം അംഗങ്ങളായ മുഹ്‌യുദ്ദീന്‍ സഖാഫി, അബ്ബാസ് ചെങ്ങാനി, സയ്യിദ് ഷിഹാബുദ്ദീന്‍ തങ്ങള്‍, അബ്ദുറഷീദ്, അബൂമിസ്ബാഹ് ഐക്കരപ്പടി, മുഹ്‌സിന്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍ എന്നിവര്‍ വിവിധ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.