കൃത്യസമയത്ത് ബില്ല് അടയ്ക്കാത്തതിനെതിരെ സഊദി ഇലക്‌ട്രിസിറ്റി കമ്പനി മുന്നറിയിപ്പ്, സേവനം വിച്ഛേദിക്കുന്ന ഘട്ടവും വെളിപ്പെടുത്തി

0
4645

റിയാദ്: വൈദ്യുതി സേവനം നിർത്തലാക്കുന്നത് ഒഴിവാക്കുന്നതിനായി സേവനത്തിന്റെ കുടിശ്ശിക ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനെതിരെ സഊദി ഇലക്‌ട്രിസിറ്റി കമ്പനി മുന്നറിയിപ്പ് നൽകി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻകാല ബാലൻസ് ആയിരം റിയാലിൽ കൂടുതലാകുമ്പോഴോ അല്ലെങ്കിൽ 3 മാസത്തിൽ കൂടുതൽ ബില്ലുകൾ അടക്കാത്തിരുന്നാലോ വൈദ്യുതി സർവ്വീസ് വിച്ഛേദിക്കപ്പെടുമെന്ന് കമ്പനി ഉണർത്തി.

സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഇത് സംബന്ധമായ തീയതി വാചക സന്ദേശം വഴി വരിക്കാരനെ അറിയിക്കുമെന്നും സഊദി ഇലക്‌ട്രിസിറ്റി കമ്പനി, സൂചിപ്പിച്ചു.