ചെലവ് കുറഞ്ഞ സർവ്വീസുകൾ; “വിസ് എയർ” സഊദിയിലേക്ക്

0
6039

റിയാദ്: “വിസ് എയർ” അടുത്ത സെപ്തംബർ മുതൽ രാജ്യത്ത് തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. ചെലവ് കുറഞ്ഞ സർവ്വീസുകൾ എന്ന പ്രഖ്യാപനത്തോടെയാണ് സഊദിയിലേക്ക് വിസ് എയർ എത്തുന്നത്. യൂറോപ്പിൽ നിന്നും എമിറേറ്റ്‌സിൽ നിന്നും സഊദിയിലേക്ക് സർവ്വീസുകൾ ആരംഭിക്കാനാണ് പദ്ധതി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യൂറോപ്പിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിലും മത്സരാധിഷ്ഠിത നിരക്കിലും കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിനായി രാജ്യത്തെ എയർ കണക്റ്റിവിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണ് ഈ പ്രഖ്യാപനം. ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും.

സഊദിയിലെ വ്യോമ മാർക്കറ്റ് വളരെ പ്രതീക്ഷ നൽകുന്ന വിപണിയാണെന്നും, “വിസ് എയറിന്റെ” പ്രവേശനം ദമാമിലേക്ക് സ്ഥിരമായി വിമാനങ്ങൾ നൽകുമെന്നും, കുറഞ്ഞ നിരക്കിലൂടെയും പരിചയസമ്പന്നരായ സേവനങ്ങളിലൂടെയും രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുമെന്നും “വിസ് എയർ” മേധാവി പറഞ്ഞു.

വിസ് എയറിൽ പ്രവർത്തിക്കുന്നത് രാജ്യത്തിന്റെ വ്യോമഗതാഗതത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്നുവെന്നും യൂറോപ്പിൽ നിന്നും വിദേശത്തുനിന്നും വരുന്ന അതിഥികൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങളും സീറ്റ് ശേഷിയും ഇത് നൽകുമെന്നും യു.എ.ഇ എയർ കണക്ടിവിറ്റി പ്രോഗ്രാം സിഇഒ ഖലീൽ ലാംറബെറ്റ് പറഞ്ഞു. എയർ കണക്ഷൻ പ്രോഗ്രാമുമായി സഹകരിച്ച് വിസ് എയർ നിക്ഷേപ മന്ത്രാലയവുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവക്കുകയും ചെയ്തിട്ടുണ്ട്.

ദമാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റോം, വിയന്ന, അബുദാബി എന്നീ 3 സ്ഥലങ്ങളിലേക്ക് “വിസ് എയറിന്” നേരിട്ട് വിമാന സർവീസ് നടത്തുന്നതിനുള്ള കരാർ ഒപ്പിട്ടതായി ദമാം എയർപോർട്ട് കമ്പനിയായ “ഡാകോ” നേരത്തെ പ്രഖ്യാപിച്ചിരുന്നു.