മദീന: മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി. ഒരു ക്ലാസിൽ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഇടം നൽകിയാണ് പുതിയ ലോക റെക്കോർഡ് സ്വന്തമാക്കിയത്. ക്ലാസ് മുറികളിലെ ദേശീയതയുടെ വൈവിധ്യത്തിന്റെ പേരിലാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യൂണിവേഴ്സിറ്റി ക്ലാസിൽ 170 ലധികം രാജ്യങ്ങളിലെ വിദ്യാർത്ഥികളാണ് ഒരുമിച്ചത്. ഇവരിൽ 50 ൽ പരം വൈവിധ്യമാർന്ന ഭാഷകളുണ്ടെന്നതും ഏറെ ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ ഈ അപൂർവ്വ ഒരുമിച്ചു ചേരലാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിക്കൊടുത്തത്.
1961 ൽ ആരംഭിച്ച സർവ്വകലാശാലയിൽ 9 കോളേജുകളും നോൺ-നേറ്റീവ് സ്പീക്കറുകൾക്കായുള്ള അറബിക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടുന്നു, കൂടാതെ ലോകമെമ്പാടുമുള്ള എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്.