കോഴിക്കോട് സെക്റ്ററിലേക്ക് സലാം എയറും കൂടുതൽ സർവ്വീസുകളുമായി എയർ അറേബ്യയും: പ്രവാസികൾക്ക് യാത്ര കൂടുതൽ ആശ്വാസമാകും

0
3024

കോഴിക്കോട്: പ്രവാസികൾക്ക് യാത്ര കൂടുതൽ ആശ്വാസമാകുന്ന നിലയിൽ കോഴിക്കോട് സെക്റ്ററിലേക്ക് കൂടുതൽ സർവ്വീസുകളുമായി സലാം എയറും എയർ അറേബ്യയും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒമാൻ ബജറ്റ് എയർ ലൈൻ കമ്പനിയായ സലാം എയർ ഒമാനിൽ നിന്ന് ആദ്യമായാണ് കോഴിക്കോട് സെക്റ്ററിലേക്ക് നേരിട്ടുള്ള സർവ്വീസുമായി എത്തുന്നത്.

ഒമാനിലെ സുഹാറിൽനിന്ന് ജൂലൈ 22ന് തുടങ്ങു സർവ്വീസിൽ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രണ്ട് വീതം സർവ്വീസുകളായിരിക്കും കരിപ്പൂരിലേക്ക് നടത്തുക. രാത്രി 12:25 ന് സുഹാറിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5:30 ന് കോഴിക്കോട്ട് എത്തും. ഇവിടെനിന്ന് രാവിലെ 6:20 ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 8:15 ന് സുഹാറിൽ എത്തും.

സുഹാറിൽ ബുറൈമി, ബാത്തിന മേഖലയിലെ മലയാളികൾക്ക് ഏറെ ആശ്വാസമായിരിക്കും പുതിയ സർവ്വീസ്. നേരത്തെ, ഷാർജ ആസ്ഥാനമായ എയർ അറേബ്യ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നേരത്തെ ഇവിടെ നിന്നും കണക്ഷൻ സർവിസ് നടത്തിയിരുന്നെങ്കിലും മാസങ്ങൾക്കുമുമ്പ് സർവിസ് അവസാനിപ്പിക്കുകയായിരുന്നു.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് കോഴിക്കോടേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ച് എയർ അറേബ്യ വർധിപ്പിച്ചത്. അബുദാബി സർവ്വീസുകളാണ് വർധിപ്പിച്ചത്.
എയർ അറേബ്യ അബുദാബി ജുലൈ 22 മുതൽ അബുദാബി -കാലിക്കറ്റ്‌-അബുദാബി സെക്റ്ററിൽ ആഴ്ചയിൽ പത്ത് സർവ്വീസുകളാക്കിയാണ് എയർ അറേബ്യ വർധിപ്പിച്ചത്. നിലവിൽ ഏഴ് സർവ്വീസുകൾ ആയിരുന്നു നടത്തിയിരുന്നത്. ഇതിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.