റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി റിയാദിലെ താമസ സ്ഥലത്തു മരിച്ചു. മലപ്പുറം വടപുറം പറക്കാശേരി വീട്ടിൽ ജോസ് പീറ്റർ (52) ആണ് മരിച്ചത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ 10 വർഷമായി സഊദിയിൽ പ്രവാസിയായ ജോസ് മൂന്നു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ബിസിനസ് രംഗത്തുള്ള ജോസ് സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.
പിതാവ്: പീറ്റർ. മാതാവ്: ലയാമ്മ. ഭാര്യ: ലീന. മക്കൾ: അഖിൽ ജോസ്, അനീദ ജോസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനോപ്പം സാദിഖ് വടപുറം, ദക്വാൻ വയനാട് എന്നിവർ രംഗത്തുണ്ട്.