ഹാജ്ജിമാർക്ക് ബോധവൽക്കരണ പരിപാടികളുമായി സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

0
793

റിയാദ്: സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ഹജ്ജ്‌ തീർഥാടകരുടെ അവബോധം അളക്കുന്നതിനും അവരുടെ ആരോഗ്യകരമായ കാര്യങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ബോധവൽക്കരണ പരിപാടികൾ നടപ്പാക്കുന്നു.

അതിനായി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലും രണ്ട് ബോധവൽക്കരണ പവലിയനുകൾ ഒരുക്കിയിട്ടുണ്ട്.

തീർഥാടകർക്കിടയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ഹിന്ദി, ബംഗാളി, മലായ്, ബഹാസ (ഇന്തോനേഷ്യൻ), ടർക്കിഷ് എന്നീ 12 ഭാഷകളിൽ തീർഥാടകർക്ക് വിവരങ്ങൾ നൽകുന്നുണ്ട്.

ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിൽ SFDA അതിന്റെ പവലിയനുകളിൽ ബോധവൽക്കരണം നൽകുന്നുണ്ട്.

ഹജ്ജിലെ പങ്കിന്റെ ഭാഗമായി, SFDA, മക്ക, മദീന മുനിസിപ്പാലിറ്റികളുടെ സഹകരണത്തോടെ തീർഥാടകർക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട ഭക്ഷ്യ സ്ഥാപനങ്ങളിലെയും കാറ്ററിംഗ് കിച്ചണുകളിലെയും തൊഴിലാളികളെ ബോധവൽക്കരിക്കാൻ ശിൽപശാലകൾ സംഘടിപ്പിച്ചു വരുന്നുണ്ട്.