വിദേശികൾക്ക് വീണ്ടും തിരിച്ചടി; വിവിധ മേഖലകളിലെ നിരവധി തൊഴിലുകൾ സഊദിവത്കരിക്കാനായി 6 സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രി

0
6514

റിയാദ്: വിവിധ മേഖലകളിലെ നിരവധി തൊഴിലുകൾ ദേശസാൽക്കരിക്കാനുള്ള 6 തീരുമാനങ്ങൾ പുറപ്പെടുവിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ-റാജ്ഹി ഇന്ന് പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗതാഗത, ലോജിസ്റ്റിക് മേഖലയിലും ആരോഗ്യ മേഖലയിലും വാഹന ഇൻസ്പെക്ഷൻ മേഖലകളിലും അടക്കം വിവിധ മേഖലകളിലാണ് സഊദി വത്കരണത്തിനായി പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി ആറു പുതിയ തീരുമാനങ്ങളും തൊഴിൽ മന്ത്രി പ്രഖ്യാപിച്ചു.

നിരവധി സുപ്രധാന പ്രവർത്തനങ്ങളിൽ സെയിൽസ് ഔട്ട്‌ലെറ്റുകളിലെ പ്രൊഫഷനുകളും സഊദി വത്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് സഊദി വത്കരണം നടപ്പാക്കുക.

രാജ്യത്തെ യുവതി യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ അവരുടെ സജീവ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമായാണ് തീരുമാനം.