റിയാദ്: ഒരു വർഷത്തിനുള്ളിൽ ചെലവ് അമിതമായി വർധിച്ചിട്ടും വിവാഹ പാർട്ടികൾ നടത്തുന്നതിനുള്ള ലോകത്തിലെ ഏറ്റവും താഴ്ന്ന ചിലവ് സഊദി അറേബ്യയിൽ.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു വർഷത്തിനിടെ രാജ്യത്തിലെ വിവാഹ ചടങ്ങുകളുടെ ശരാശരി ചെലവ് 32 ശതമാനം വർധിച്ചുവെങ്കിലും പാക്കിസ്ഥാൻ നഗരമായ ലാഹോറിലെ വിവാഹ പാർട്ടികളുടെ ചെലവിനേക്കാൾ കുറവാണ്.
ഒരു കല്യാണം നടത്താനുള്ള ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ പ്രദേശം ലാഹോറിലാണ്, ഇവിടെ ഏകദേശം 13,200 റിയാൽ (3,500 ഡോളർ) ആയാണ് കണക്കാക്കുന്നത്. അതേസമയം, ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ (GASTAT) ഏറ്റവും പുതിയ ഡാറ്റ പ്രകാരമുള്ള കണക്കുകൾ പ്രകാരം ഈ വർഷം മെയ് മാസത്തിൽ സഊദിയിലെ വിവാഹ ചടങ്ങുകളുടെ ശരാശരി ചെലവ് 12,500 റിയാൽ (2,290 ഡോളർ) ആണ്.
ഒരു വർഷത്തിനിടെ രാജ്യത്തെ വിവാഹ പരിപാടികളുടെ ശരാശരി ചെലവ് 9,464 റിയാലിൽ ൽ നിന്ന് 12,500 റിയാൽ ആയി ഉയർന്നുവെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പറയുന്നു. ഇത് 11,933 റിയാലിൽ നിന്ന് ഉയർന്നതിന് ശേഷം മൊത്തം വാർഷിക വർദ്ധനവ് 32 ശതമാനവും പ്രതിമാസ വർദ്ധന അഞ്ച് ശതമാനവും ഉയർന്നു.
വിവാഹച്ചെലവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭക്ഷണത്തിന്റെ വില, ഹോട്ടൽ താമസത്തിന്റെ വില, മറ്റ് ഘടകങ്ങളുടെ ചിലവുകൾ എന്നിവ പ്രധാനമായും വിവാഹ പാർട്ടികളിലെ സമീപകാല ചിലവ് വർധനവിന് കാരണമായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ പറയുന്നു.
എങ്കിലും, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ വിവാഹച്ചെലവ് വ്യത്യാസപ്പെടുന്നുവെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. ചെലവ് 100,000 റിയാൽ വരെ എത്തുന്ന സ്ഥലങ്ങളും ഉണ്ട്. രാജ്യത്തെ വിവാഹ ചടങ്ങുകളിൽ ചിലവ് വ്യത്യാസമുണ്ടെന്നും വിവാഹ ചടങ്ങുകളിൽ തിരഞ്ഞെടുക്കുന്ന സേവനങ്ങളുടെ തരത്തിലും വിഭാഗത്തിലുമുള്ള പൊരുത്തക്കേടാണ് ഇതിന് കാരണമെന്നും ശരാശരി ചെലവ് വെളിപ്പെടുത്തുന്നു. പല പ്രദേശങ്ങളിലെയും വ്യതിരിക്തമായ ആചാരങ്ങളും പാരമ്പര്യങ്ങളും വിവാഹച്ചെലവ് ശരാശരി ചെലവിന്റെ അഞ്ചിരട്ടിയിലധികം റെക്കോർഡ് വിലയിലേക്ക് ഉയരുന്നതിനും കാരണമാകുന്നു.
വിവാഹ വില സൂചികയുടെ (Wedding Price Index, WPI) റിപ്പോർട്ട് പ്രകാരം, പാകിസ്ഥാൻ, ഇന്ത്യ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് 100 പേർക്ക് എന്ന കണക്കിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ വിവാഹച്ചെലവ് രേഖപ്പെടുത്തിയത്. എന്നാൽ, സഊദിയിലെ ശരാശരി വിവാഹ ചെലവ് ഇതിനേക്കാൾ കുറവായിരുന്നു.
ലാഹോർ നഗരമാണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ വിവാഹച്ചെലവ് രേഖപ്പെടുത്തിയത് ഏകദേശം 3,500 ഡോളർ (13,200 റിയാൽ), വിയറ്റ്നാമിലെ Nha Trang നഗരം 3,600 ഡോളർ (13,600 റിയാൽ), ഇന്ത്യയിലെ ഗോവ നഗരം 3,800 ഡോളർ (14,400 റിയാൽ) എന്നിങ്ങനെയാണ് വിവാഹച്ചെലവ്.
ലോകത്തിൽ ഏറ്റവും കൂടുതൽ വിവാഹച്ചെലവുള്ള നഗരങ്ങളെയാണ് ഡബ്ല്യുപിഐ ഉദ്ധരിച്ചത്. 2022 വിവാഹങ്ങളുടെ റെക്കോർഡ് വർഷമായി സജ്ജീകരിക്കുമ്പോൾ, ലോകമെമ്പാടുമുള്ള ജനപ്രിയ സ്ഥലങ്ങളിൽ ഒരു കല്യാണം നടത്തുന്നതിനുള്ള ചെലവ് WPI താരതമ്യം ചെയ്യുന്നു.
വിവാഹചെലവ് ഏറ്റവും ഉയർന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ന്യൂയോർക്കിലെ ഹാംപ്ടൺസ് ആയാണ് രേഖപ്പെടുത്തിയത്, 46,000 ഡോളർ (174,000 റിയാൽ) വരെ എത്തി. ഇറ്റലിയിലെ പോസിറ്റാനോയ്ക്ക് ഏകദേശം 43,000 ഡോളർ (162,000 റിയാൽ), കാനഡയിലെ ഫോഗോ ടൗൺ 39,000 ഡോളർ (147,000 റിയാൽ) എന്നിങ്ങനെയാണ് ചിലവ്.
സെവില്ലെ, സ്പെയിൻ – 36,000 ഡോളർ (136,000 റിയാൽ), ഫ്ലോറൻസ്, ഇറ്റലി – 33,500 ഡോളർ (127,000 റിയാൽ), പാരീസ്, ഫ്രാൻസ് – 31,000 ഡോളർ (117,000 റിയാൽ); വെനീസ്, ഇറ്റലി – 30,000 ഡോളർ (113,000 റിയാൽ), ന്യൂയോർക്ക് – 30,000 ഡോളർ (113,000 റിയാൽ), ഫ്രാൻസിലെ സെന്റ് ട്രോപ്പസ് – 27,600 ഡോളർ (104,600 റിയാൽ), പോർച്ചുഗലിലെ കാസ്കയിസും – 27,600 ഡോളർ (104,600 റിയാൽ) എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥലങ്ങൾക്ക് പിന്നാലെ വിവാഹ ചിലവുകൾ ഉയർന്ന ലോകത്തെ വിവിധയിടങ്ങൾ.