സഊദിയിൽ വരുന്നു 16 മൃഗശാലകൾ, 3.9 ബില്യൺ റിയാൽ ചെലവിൽ; വൻ പദ്ധതിയുമായി മന്ത്രാലയം

0
2364

റിയാദ്: ഏകദേശം 3.9 ബില്യൺ റിയാൽ ചെലവിൽ, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 16 മൃഗശാലകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി നിരവധി നിക്ഷേപ പദ്ധതികളുമായി സഊദി നിക്ഷേപ മന്ത്രാലയം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുരാതന വാണിജ്യ നഗരമായ ജിദ്ദയിലും തലസ്ഥാന നഗരിയായ റിയാദിലുമായി 5 വലിയ മൃഗശാലകളും മദീനയിലും ബുറൈദയിലുമായി 4 ഇടത്തരം മൃഗശാലകളും അബഹയിലും ജസാനിലും 7 ചെറിയ മൃഗശാലകളും ഉൾപ്പെടുന്ന വൻ പദ്ധതിയാണ് കൊണ്ടു വരുന്നത്.

ഓരോ വലിയ മൃഗശാലയ്ക്കും 50 ഹെക്ടർ, ഓരോ മീഡിയം പാർക്കിനും 15 ഹെക്ടർ, ഓരോ ചെറിയ പാർക്കിനും 10 ഹെക്ടർ എന്നിങ്ങനെയാണ് മൊത്തം വിസ്തീർണ്ണം എന്ന് മന്ത്രാലയം സൂചിപ്പിച്ചു.

ഓരോ വലിയ മൃഗശാലയ്ക്കും 530 ദശലക്ഷം റിയാൽ, ഓരോ ചെറിയ മൃഗശാലയ്ക്കും 110 ദശലക്ഷം റിയാൽ എന്നിങ്ങനെയാണ് നിക്ഷേപം. സ്വകാര്യ മേഖലക്കായി ഒരു അറ്റ നിക്ഷേപ മാതൃക അനുമാനിക്കുന്ന തരത്തിലാണ് നിക്ഷേപം.

2030 ൽ വിനോദത്തിനുള്ള ചെലവ് 2.9 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇത് മൃഗശാലകൾ സ്ഥാപിക്കുന്നതിൽ സംഭാവന നൽകുമെന്നുമാണ് കരുതുന്നത്. ഇതോടൊപ്പം, മൊത്തം ജനസംഖ്യയുടെ 50 ശതമാനം വരുന്ന 30 വയസ്സിന് താഴെയുള്ള യുവാക്കളിൽ നിന്ന് ഉയർന്ന രീതിയിൽ പണം ചിലവഴിക്കുന്നതിലും ഇത് ആകർഷിക്കുമെന്നാണ് കരുതുന്നത്.