ജിദ്ദ: യുനെസ്‌കോയുടെ മാൻ ആൻഡ് ബയോസ്ഫിയർ (MAB) പ്രോഗ്രാമായി ലോക ബയോസ്ഫിയർ റിസർവുകളുടെ ശൃംഖലയിലേക്ക് ഹറാത് ഉവൈരിദിനെ തിരഞ്ഞെടുത്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലികളുടെയും അറേബ്യൻ ഗസലുകളുടെയും ആവാസകേന്ദ്രമാണ് ഹറാത്ത് ഉവൈരിദ്, കൂടാതെ വരുമാനത്തിനായി ഇടയ പ്രവർത്തനങ്ങളെയും കൃഷിയെയും വളരെയധികം ആശ്രയിക്കുന്ന 50,000 ഗ്രാമീണർ ഉൾകൊള്ളുന്ന കേന്ദ്രമാണ് ഇതെന്ന് യുനെസ്കോ പറഞ്ഞു.
2021 ൽ യുനെസ്‌കോയുടെ ഈ പൈതൃക പട്ടികയിൽ ചേർന്ന രാജ്യത്തെ ഫറസൻ ദ്വീപുകൾക്ക് ശേഷം യുനെസ്‌കോ മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാമിൽ ചേരുന്ന സഊദി അറേബ്യയിലെ രണ്ടാമത്തെ കേന്ദ്രമാണ് ഹറാത്ത് ഉവൈരിദ് റിസർവ്. ഇതിന്റെ ഏറെ മൂല്യം കണക്കാക്കിയാണ് യുനെസ്കോ ഈ കേന്ദ്രത്തെ തിരഞ്ഞെടുത്തത്.
വംശനാശഭീഷണി നേരിടുന്ന 19 ഇനം മൃഗങ്ങളും 8 ഇനം ഇരകളും ഉൾപ്പെടെ 43 ഇനം പക്ഷികളും അടങ്ങിയിരിക്കുന്നതിനാൽ, മറ്റ് അഞ്ച് റിസർവുകളിൽ അൽഉല ഗവർണറേറ്റിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമാണ് ഈ കേന്ദ്രം. കൂടാതെ, റിസർവിൽ 55 ഇനം അപൂർവ സസ്യങ്ങളും അടങ്ങിയിരിക്കുന്നുണ്ട്.