പിണറായി വിജയൻ ധീരനാണെന്ന് പറയുമ്പോഴും ജനം അദ്ദേഹത്തെ കാണുന്നത് ഭീരുവായിട്ടാണ്: നജീബ് കാന്തപുരം എംഎൽഎ

0
1179

ജിദ്ദ: മുഖ്യമന്ത്രി പിണറായി വിജയൻ ധീരനാണെന്ന് പറയുമ്പോഴും ജനം അദ്ദേഹത്തെ കാണുന്നത് ഭീരുവായിട്ടാണെന്ന് നജീബ് കാന്തപുരം എം.എൽ.എ. ജിദ്ദയിൽ പറഞ്ഞു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജനാധിപത്യത്തിനോടുള്ള ഭയമാണ് പിണറായി വിജയനെന്നും ഏകാധിപതിയുടെ ഭരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ ഗുരുതര ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള അദ്ദേഹത്തിന്റെ അതി ബുദ്ധിയാണ് തന്‍റെ സുരക്ഷ പ്രശ്നം ഉയർത്തികൊണ്ടു വരുന്നത്.

കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ വർഗീയ വിഭജനമാണ് തൃക്കാക്കരയിൽ കണ്ടത്. വർഗീയ പരമായി മനുഷ്യരെ
തട്ടുകളായി തിരിക്കുകയാണ് ചെയ്തത്.

ഇടതു സർക്കാർ വർഗീയപരമായി വിഭജിച്ച കേരളത്തിന്‍റെ മുറിവ് ഉണക്കാനുമുള്ള ശ്രമമാണ് മുസ്‌ലിം ലീഗ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.