KAMC മലയാളീസ് രക്‌തദാന ക്യാമ്പ് നടത്തി

0
531

മക്ക: കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി സ്റ്റാഫുകളുടെ കൂട്ടായ്മ ആയ “KAMC മലയാളീസ്” രക്‌തദാന ക്യാമ്പ് നടത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹജ്ജ് സമയത്ത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന ഹാജിമാരുടെ ആവശ്യത്തിനായി കരുതൽ ശേഖരം ഉദ്ദേശിച്ചാണ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാം വർഷവും സമാനമായ രക്‌തദാന ക്യാമ്പ് ഇവിടെ സംഘടിപ്പിക്കാറുണ്ട്.

അഡ്മിറ്റ് ആകുന്ന ഇന്ത്യൻ ഹാജിമാരുടെ സേവനത്തിനായി ഹജ്ജ് മെഡിക്കൽ സെല്ലും KAMC മലയാളീസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.

രക്‌തദാന ക്യാമ്പിന് സഹീർ മട്ടന്നൂർ, ഫക്രുദീൻ വളാഞ്ചേരി, മുഹമ്മദ് ഷമീം നരിക്കുനി, ജുനൈബ് താഴേക്കോട്, മൊയ്‌ദീൻ കോട്ടോപ്പാടം, ജംഷീർ തുണേരി എന്നിവർ നേതൃത്വം നൽകി