ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക തൊഴിലാളികളെ വാണിജ്യ സ്ഥാപനങ്ങളിൽ ജോലിക്ക് വെച്ചാൽ ശിക്ഷ

0
5925

റിയാദ്: സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഗാർഹിക തൊഴിലാളികൾക്കായുള്ള തർക്ക പരിഹാര സമിതി (എംഎച്ച്ആർഎസ്ഡി) തൊഴിൽ ബന്ധത്തെ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ ലംഘിക്കുന്നതിനുള്ള നിയമ നടപടികളും പിഴകളും നിർവചിക്കുന്ന മാർഗ രേഖ പുറത്തിറക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി തൊഴിൽ നിയമപ്രകാരം ഗാർഹിക തൊഴിലാളികളുടെ സേവനം വാണിജ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമ ലംഘനമായാണ് കണക്കാക്കുന്നത്. അത് പ്രകാരം, സ്വകാര്യ സ്ഥാപനങ്ങളിൽ ഗാർഹിക തൊഴിലാളികളെ ജോലി ചെയ്യാൻ അനുവദിക്കുന്നവർക്ക് കമ്മറ്റി ശിക്ഷ വിധിക്കും.

പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനും നിയമപരമായ പിഴകൾ ഒഴിവാക്കുന്നതിനുമായി, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്ന വിദേശ തൊഴിലാളികളുമായി ഏതെങ്കിലും വിധത്തിൽ ഇടപെടുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും അതിന്റെ അപകടത്തെ കുറിച്ച് മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.