റിയാദ്: ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രാഥമിക രജിസ്ട്രേഷൻ അവസാനിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒൻപത് ദിവസമായിരുന്നു രജിസ്ട്രെഷനായി അനുവദിച്ചിരുന്നത്. പ്രാഥമിക രജിസ്ട്രേഷനിൽ പങ്കെടുത്തവരിൽ നിന്നും മാനദണ്ഡങ്ങൾ നോക്കിയായിരിക്കും ആളുകളെ ഹജ്ജിനുള്ള അനുമതി നൽകി തിരഞ്ഞെടുക്കുക.
തിരഞ്ഞെടുക്കപ്പെട്ടവരുടെ ഫലപ്രഖ്യാപനം ദുൽഖഅദ 16-ന് അടുത്ത ബുധനാഴ്ചയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സന്ദേശം ലഭിക്കുകയും അവർ നിശ്ചിത സമയത്തിനുള്ളിൽ പണം അടക്കുകയും വേണം. ഇതോടെയാണ് തസ്‌രീഹ് ലഭിക്കുന്ന നടപടികൾ പൂർത്തിയാകൂ.