റിയാദ്: ഈ വർഷം രാജ്യത്തിനുള്ളിൽ നിന്നുള്ള തീർത്ഥാടകർക്കുള്ള ഹജ്ജ് നിർവഹിക്കാനുള്ള അപേക്ഷകരുടെ എണ്ണം, “ഇഅതമർനാ” ആപ്ലിക്കേഷനിലൂടെയും ഇലക്ട്രോണിക് ലിങ്കിലൂടെയും 390,000 കവിഞ്ഞതായി ഹജ്ജ്, ഉംറ മന്ത്രാലയ ഔദ്യോഗിക വക്താവ് ഹിഷാം അൽ സഈദ് പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേരത്തെ നിശ്ചയിച്ചിരിക്കുന്നത് പോലെ ഒൻപത് ദിവസത്തിന് ശേഷം ഇന്ന്, ഹജ്ജ് അനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള രജിസ്ട്രേഷൻ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് മുമ്പ് പ്രഖ്യാപിച്ച വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കുന്ന ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ട്രോണിക് തിരഞ്ഞെടുപ്പ് നടക്കുക.
ഇലക്ട്രോണിക് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന മൊബൈൽ നവറുകളിലേക്ക് തിരഞ്ഞെടുത്ത വിവരം മെസേജ് സംവിധാനത്തിലൂടെ അറിയിക്കുമെന്നും തിരഞ്ഞെടുത്ത പാക്കേജുകളുടെ ഫീസ് അടയ്ക്കാൻ 48 മണിക്കൂർ സമയം നൽകുമെന്നും അത് അടക്കുന്നതോടെ ഹജ്ജ് പെർമിറ്റ് ലഭിക്കുമെന്നും ഹജ്ജിനുള്ള അന്തിമ അനുമതി ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.